26.9 C
Kollam
Thursday, March 13, 2025
HomeMost Viewedപ്രതിസന്ധിയില്‍ തന്നെ കോണ്‍ഗ്രസ് ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

പ്രതിസന്ധിയില്‍ തന്നെ കോണ്‍ഗ്രസ് ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

- Advertisement -
- Advertisement -

കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ തന്നെ തുടരുകയാണിപ്പോഴും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇതുവരെയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നേതൃസ്ഥാനത്ത് നിന്നും പുറത്തുപോകുമെന്നാണ് സൂചനകള്‍.
ഇരുവര്‍ക്കും പകരം വി.ഡി സതീശനും കെ സുധാകരനും നേതൃത്വത്തിലേക്ക് വരികയും ചെയ്യും. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. പി.ടി തോമസ് യുഡിഎഫ് കണ്‍വീനറും കെ സുധാകരന്‍ കെ.പി സി സി അധ്യക്ഷനും ആകാന്‍ സാധ്യതയുണ്ട്.
പ്രതിപക്ഷ സ്ഥാനത്ത് പരാജയപെട്ട ചെന്നിത്തലക്ക് പകരം സതീശന്‍ എന്നരീതിയിലാണ് പാര്‍ട്ടിയുടെ നീക്കം. നേത്യമാറ്റം ആവശ്യപെട്ടതോടെ ഹൈക്കമാന്റിന്റേതാണ് ഇത്തരത്തില്‍ ഒരു നീക്കം. അതേസമയം നേത്യത്ത്വത്തില്‍ പി.ടി മുറുക്കി ഐ ഗ്രൂപ്പും രംഗത്തുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments