26.3 C
Kollam
Friday, August 29, 2025
HomeMost Viewedതമിഴ് നടന്‍ വിജയകാന്ത് ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ

തമിഴ് നടന്‍ വിജയകാന്ത് ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ

- Advertisement -
- Advertisement - Description of image

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇരുവരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുറച്ചുകാലമായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments