കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച് ക്ലീനിംങിനുള്ള മെഷീൻ സംസ്ഥാനത്തിതിദ്യം.
കൊല്ലം ബീച്ചിലെ മാലിന്യ നീക്കം സുഗമമാക്കുന്നതിനാണ് ചെന്നൈ മെറീന ബീച്ച്മോഡൽ ക്ലീനിംങ് സംവിധാനം കൊല്ലത്ത് നടപ്പിലാക്കുന്നത്.സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുൻകൈയെടുത്താണ്, കൊല്ലം മുനിസിപ്പൽ കോര്പ്പറേഷന് മെഷീൻ വാങ്ങി നൽകിയത്.മന്ത്രി മേഴ്സികുട്ടിയമ്മ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറി.
ജർമ്മൻ നിർമ്മിതമാണ് സർഫ് റെയിക്കർ , ശാസ്ത്രീയമായ രീതിയിൽ ഈ ക്ലീനർ ഒരു മണിക്കൂറിൽ ഏഴ് കിലോമീറ്റർ കടൽതീരം ശുചീകരിക്കും.35 ലക്ഷം രൂപ വിലവരുന്ന ക്ലീനിംങ് മെഷീൻ എൽ ആന്റ് ജി പെട്ടൊനെറ്റാണ് കേരള സർക്കാരിന് സമ്മാനിച്ചത്.നിലവിൽ സന്നദ്ധ സംഘടനകളും ക്ലബുകളുമാണ് ബീച്ചിൽ ശൂചീകരണം നടത്തുന്നത്.ബീച്ചിലെത്തുന്നവർ വലിച്ചെറിയുന്ന ഐസ്ക്രീം മാലിന്യം,മുതൽ വിവിധ പ്ലാസ്റ്റിക്ക് പേപ്പർ മാലിന്യങളും ബീഡി കുറ്റി വരെ സർഫ് റെയിക്കർ അരിച്ചെടുക്കും.
സർഫ് റെയിക്കർ ; കൊല്ലം ബീച്ച് ശുചീകരിക്കുന്നതിന് ബീച്ച് ക്ലീനിങ് മെഷീൻ എത്തി
- Advertisement -
- Advertisement -
- Advertisement -
- Advertisement -