25 C
Kollam
Monday, July 21, 2025
HomeNewsCrimeകോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍

കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു ; ഭോപാലില്‍ മെയില്‍ നഴ്സ് അറസ്റ്റില്‍

- Advertisement -
- Advertisement - Description of image

ഭോപ്പാലിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ യുവതിയെ മെയില്‍ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതോടെയാണ് ബലാത്സംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
43 വയസ്സുള്ള സ്ത്രീയെ ഏപ്രില്‍ ആറിനാണ് ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെയാണ് ഇവര്‍ ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഈ വിവരം ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് പറഞ്ഞിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പീഡനത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. രാത്രിയോടെ ഇവര്‍ മരണപ്പെടുകയും ചെയ്തു.
ഇതിനുശേഷം കാണാതായ പ്രതിയെ നിരവധി അന്വേഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി സന്തോഷ് അഷിര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments