25.2 C
Kollam
Thursday, March 13, 2025
HomeMost Viewedപോലീസ് ഇ-പാസ് ; 4,71,054 പേര്‍ ഇന്ന് അപേക്ഷിച്ചു

പോലീസ് ഇ-പാസ് ; 4,71,054 പേര്‍ ഇന്ന് അപേക്ഷിച്ചു

- Advertisement -
- Advertisement -

പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,61,366 പേര്‍ക്ക് അനുമതി നിഷേധിച്ചു. 49,348 അപേക്ഷകള്‍ പരിഗണനയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.
സംസ്ഥാനത്ത് ഇന്ന് 30,955 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 28.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.മലപ്പുറത്താണ് ഇന്ന് ഏറ്റവും അധികം പുതിയരോഗികൾ. 5044. ജില്ലയിൽ ടിപിആർ 40 ശതമാനം കടന്നു.
തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് ആന്‍റിജന്‍ പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചു. കൂടുതൽ ആളുകളെത്തുന്ന ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം പരിശോധനാ സംവിധാനമുണ്ടാകും. ഗ്രാമീണ മേഖലകളിലും പരിശോധനാ ബൂത്തുകൾ ശക്തമാക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments