25.3 C
Kollam
Monday, July 21, 2025
HomeMost Viewedവിലക്ക് ; സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്

വിലക്ക് ; സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്

- Advertisement -
- Advertisement - Description of image

പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. നിര്‍മാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാക്കുന്നതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.
അതേസമയം, ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ നിര്‍മാണ പ്രവര്‍ത്തകര്‍ തടയുന്ന ചിത്രങ്ങള്‍ ദി ക്വിന്റ് പുറത്തുവിട്ടു. നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments