കേരള സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
അറബിക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം, ശനിയാഴ്ചയോടെ കേരളത്തിന് സമാന്തരമായി സഞ്ചരിച്ച് ലക്ഷദ്വീപിന് സമീപം തീവ്ര ന്യൂന മര്‍ദ്ദമായി മാറും. കൂടുതല്‍ ശക്തി പ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്.
ശനിയാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റല്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ദമായി തുടരും. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.
കേരളത്തിൽ ഈ മാസം 17 വരെ ശക്തമായ മഴ ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- Advertisement -
- Advertisement -
- Advertisement -
- Advertisement -