25.7 C
Kollam
Tuesday, March 31, 2026
HomeLifestyleHealth & Fitnessകോവിഡ് പോസിറ്റീവ് ; ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക്

കോവിഡ് പോസിറ്റീവ് ; ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക്

- Advertisement -

ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരത് ബയോടെക് .
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും കമ്പനി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര ട്വിറ്ററില്‍ കുറിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments