25.3 C
Kollam
Monday, July 21, 2025
HomeMost Viewedപോലീസ് ഇ-പാസ്: ബുധനാഴ്ച അപേക്ഷിച്ചത് 4,24,727 പേര്‍

പോലീസ് ഇ-പാസ്: ബുധനാഴ്ച അപേക്ഷിച്ചത് 4,24,727 പേര്‍

- Advertisement -
- Advertisement - Description of image

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി.
3,24,096 പേര്‍ക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകള്‍ പരിഗണനയിലാണ്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.
അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം ശമിക്കാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും. 43529 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍കോട് 969, വയനാട് 701 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് ഇത് നീട്ടാനാണ് സാധ്യതയെന്നാണ് വിവരം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments