കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി . സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമായതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു . ജനങ്ങള്‍ ലോക്ക്ഡൗണിനോട് നന്നായി സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകള്‍ക്കും ഐ.സി.യുവിനും ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 19 മുതലാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് മൂന്ന് തവണ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.
ലോക്ക്ഡൗണ്‍ ശക്തമാക്കിയതോടെ കോവിഡ് വ്യാപനം കുറഞ്ഞു : അരവിന്ദ് കെജ്‌രിവാള്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -