24.9 C
Kollam
Friday, November 22, 2024
HomeMost Viewedഇടുക്കിയിൽ മലയിടിഞ്ഞു കൂറ്റൻ പാറകൾ നിലംപതിച്ചു ; നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി...

ഇടുക്കിയിൽ മലയിടിഞ്ഞു കൂറ്റൻ പാറകൾ നിലംപതിച്ചു ; നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

- Advertisement -
- Advertisement -

ഇടുക്കി ചെമ്മണ്ണാറിലാണ് മലയിടിച്ചിലുണ്ടായത് .പ്രതാപമേട് മലയുടെ 500 അടി ഉയരത്തിൽ നിന്നുമാണ് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് വീണത് . നാല് ഏക്കറിലധികം കൃഷിയിടം പൂർണമായി നശിച്ചു. രണ്ടു വർഷം മുമ്പും മലമുകളിൽ നിന്നും പാറ ഇടിഞ്ഞുവീണ് കുടിവെള്ള പദ്ധതി തകർന്നിരുന്നു. ഇനിയും പാറകൾ അടർന്നു വീഴാൻ സാധ്യതയുള്ളതിനാൽ മലയടിവാരത്തുള്ള നിരവധി കുടുംബങ്ങൾ
ഭീതിയോടെയാണ് കഴിഞ്ഞു കൂടുന്നത്.
കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സേനാപതി പഞ്ചായത്തിലെ പ്രതാപമേട്‌ മലമുകളിൽ നിന്നും കൂറ്റൻ പാറക്കല്ലുകളും മണ്ണുമടക്കം താഴേക്ക് പതിച്ചത്. 500 അടിയോളം താഴേക്ക് ഉരുണ്ട് എത്തിയ പാറക്കല്ലുകൾ താഴ്ഭാഗത്തുള്ള വീടുകളുടെ സമീപം വരെയെത്തി. മരങ്ങളിലും മറ്റും തട്ടി പാറക്കല്ലുകൾ നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
ജലസേചനത്തിനായി നിർമ്മിച്ചിരുന്ന വലിയ പടുതാകുളങ്ങൾ തകർന്ന് വെള്ളവും താഴോട്ട് ഒഴുകി ഉരുൾപ്പൊട്ടലിനു സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. മലമുകളിലെ പാറക്കെട്ടുകളിൽ നിരവധിയിടങ്ങളിൽ വിള്ളലുകൾ ഉണ്ട് . ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments