28.2 C
Kollam
Thursday, November 21, 2024
HomeMost Viewedകേന്ദ്രം വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോത്തിന് അനുമതി; കോവിഡ് വേഗത്തിൽ രോഗമുക്തമാകുന്നു

കേന്ദ്രം വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോത്തിന് അനുമതി; കോവിഡ് വേഗത്തിൽ രോഗമുക്തമാകുന്നു

- Advertisement -
- Advertisement -
കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ ഉപയോഗത്തിന് അനുമതിയായി. അടിയന്തര ഉപയോഗത്തിനുള്ള
അനുമതിയാണ് നൽകിയിട്ടുള്ളത്.
ഡ്രഗ് 2 – ഡി ഓക്സി – ഡി ഗ്ലൂക്കോസ്(2-ഡിജി) എന്ന മരുന്ന് ഡിആർ ഡിഒ ലാബും
 ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ റെഡ്ഢി ലബോറട്ടറിയും  സംയുക്തമായാണ് വികസിപ്പിച്ചത്. പൗഡർ രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. വേഗത്തിൽ രോഗ മുക്തി മാറ്റാനും
 മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മരുന്നിന് കഴിയുമെന്ന് പരീക്ഷണ ഫലങ്ങൾ വെളിവാക്കുന്നു. കോവിഡ് ബാധിതരിൽ മരുന്ന്  നൽകിയശേഷം ആർടിപിസി പരിശോധനയിൽ കോവിഡ് നെഗറ്റീവായതായി കണ്ടെത്തിയിരുന്നു. 110 രോഗികളാണ് പരീക്ഷണം നടത്തിയത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments