26.9 C
Kollam
Thursday, March 13, 2025
HomeMost Viewed500 രൂപ തന്നെ ആർ‌ടി‌പി‌സി‌ആർ നിരക്ക് ; സർക്കാർ ഉത്തരവിന് സ്‌റ്റേ ഇല്ല

500 രൂപ തന്നെ ആർ‌ടി‌പി‌സി‌ആർ നിരക്ക് ; സർക്കാർ ഉത്തരവിന് സ്‌റ്റേ ഇല്ല

- Advertisement -
- Advertisement -

കോവിഡ് രോഗം കൃത്യമായി അറിയുന്നതിന് ഉപകരിക്കുന്ന ആർ‌ടി‌പി‌സി‌ആർ പരിശോധനയ്‌ക്കുള‌ള നിരക്ക് 1700ൽ നിന്ന് 500 ആയി കുറച്ച സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി അറിയിച്ചു . ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.
പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതൽ 245 രൂപ വരെയാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കി കുറച്ചാണ് സർക്കാർ ഉത്തരവിട്ടത്.
വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്നു വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments