27.9 C
Kollam
Wednesday, March 12, 2025
HomeMost Viewedമെയ് 18ന് സത്യപ്രതിജ്ഞ ; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചടങ്ങുകൾ കൊവിഡ്...

മെയ് 18ന് സത്യപ്രതിജ്ഞ ; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

- Advertisement -
- Advertisement -
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും.മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത് കണ്ടാണ് സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് വിവരം. മാത്രമല്ല, കൊറോണ നിയന്ത്രണം ഈ മാസം ഒമ്പത് വരെയുണ്ട്.
പതിനെട്ടാം തീയതി വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
മൂന്ന് വിഷയമാണ് സത്യപ്രതിജ്ഞാ തിയ്യതി തീരുമാനിക്കുമ്പോള്‍ ചര്‍ച്ചയായത്. ഒന്ന് കൊറോണ കാരണമുള്ള നിയന്ത്രണങ്ങളാണ്. മറ്റൊന്ന് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള കാലതമാസമാണ്. ചെറിയ പെരുന്നാള്‍ ഈ മാസം 13നോ 14നോ വരുന്നു എന്നതും തിയ്യതി നീട്ടാന്‍ കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വകുപ്പ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments