24.7 C
Kollam
Tuesday, July 22, 2025
HomeLifestyleHealth & Fitnessഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം ; വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ

ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം ; വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ

- Advertisement -
- Advertisement - Description of image

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്പോൾ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ.
ഇപ്പോൾ കോവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്‌ഡൗൺ, രാത്രികാല കർഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രോഗവ്യാപനത്തിന്റെ തോത് കുറച്ച്, ഓക്സിജൻ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണാൻ അതു സഹായിക്കുമെന്നും. കൂടാതെ രാജ്യത്തെ ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.
രണ്ടാമതായി കൊവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗങ്ങൾ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകൾക്ക് വാക്സിൻ നൽകണം. ഈ മാർഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ കൂടുതൽ പേരിലേക്ക് വാക്സിനേഷൻ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments