കോവിഡിന്‍റെ രണ്ടാo തരംഗത്തില്‍ ഇന്ത്യക്ക് അന്താരാഷ്ട്രതലങ്ങളിൽ നിന്നും വലിയ സഹായ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും മൈക്രോ സോഫ്റ്റും സഹായം വാഗ്ദാനം ചെയ്ത് എത്തിയിട്ടുണ്ട്.. ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും വ്യക്തമാക്കി.
തന്റെ കമ്പനി യുണിസെഫിന് 135 കോടി ഡോളർ ധനസഹായം നൽകുമെന്നാണ് സുന്ദർ പിച്ചൈ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ലാഭേച്ഛയില്ലാതെ ഇന്ത്യക്ക് മെഡിക്കൽ സപ്ലൈകൾ നൽകുക, ഉയർന്ന അപകടസാധ്യതയുള്ള മേഖലകളില്‍ സഹായം എത്തിക്കുക. മാരകമായ വൈറസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങളെ കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി മനസിനെ ഉലയ്ക്കുന്നതെന്ന് സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ നിലവിലെ കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ ഞെട്ടലാണ് സത്യ നാഡെല്ലയും വ്യക്തമാക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ , ഓക്‌സിജൻ ഉപകരണങ്ങൾ എന്നിവയ്ക്ക് സാമ്പത്തികപരമായും സാങ്കേതികപരമായും തങ്ങളുടെ കമ്പനി ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം തീർച്ചപ്പെടുത്തി .