25.8 C
Kollam
Wednesday, July 16, 2025
HomeMost Viewedസർവകക്ഷി യോഗം തുടങ്ങി ; കൂടുതൽ നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ ദിവസം

സർവകക്ഷി യോഗം തുടങ്ങി ; കൂടുതൽ നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ ദിവസം

- Advertisement -
- Advertisement - Description of image

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും വാക്‌സിനേഷൻ വേഗത്തിലാക്കുന്നതും ചർച്ച ചെയ്യാൻ ചേരുന്ന സർവകക്ഷി യോഗം തുടങ്ങി . സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രമുഖ കക്ഷികൾ .
വാക്‌സിൻ വിലയ്ക്ക് വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥയോഗവും ഇന്ന് ചേരും. സംസ്ഥാനത്ത് ഒരാഴ്‌ച കൊണ്ട് ഒരു ലക്ഷത്തി എൺപതിനായിരത്തിലേറെ പേർക്കാണ് കോവിഡ് പിടിപെട്ടത്.

രാത്രികാല കർഫ്യൂവും വാരാന്ത്യനിയന്ത്രണങ്ങളുമൊന്നും രോഗവ്യാപനം കുറയ്ക്കുന്നില്ല .
വാക്‌സിന്റെ ലഭ്യതക്കുറവും വിതരണത്തിലെ പാകപ്പിഴയും അതേപടി നിൽക്കുകയാണ് .
സി പി എം, കോൺഗ്രസ്, ബി ജെ പി പോലുളള പ്രധാനകക്ഷികളെല്ലാം വ്യാപനം തടയാനായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും പൂർണ്ണമായും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. എന്നാൽ ഇവരാരും സമ്പൂർണ ലോക്ക് ഡൗൺ അംഗീകരിക്കുന്നില്ല.

രാഷ്ട്രീയകക്ഷികളാരും വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്‌ഡൗൺ എന്ന ആവശ്യം മുന്നോട്ട് വയ്ക്കില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്ന രണ്ടാം തീയതി ലോക്ക്ഡൗൺ വേണോയെന്ന കാര്യവും ചർച്ചചെയ്യും .
പകരം ആൾക്കൂട്ട ആഘോഷം കർശനമായി ഒഴിവാക്കാനാണ് നിർദേശം
വാക്‌സിനേഷൻ വേഗത്തിലാക്കാനുളള നടപടികളും ചർച്ചചെയ്യും .
പൂർണമായും കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകണമെന്ന നിലപാടാണ് സി പി എമ്മിനും കോൺഗ്രസിനും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments