26 C
Kollam
Wednesday, October 15, 2025
HomeMost Viewedഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ; ഏപ്രില്‍ 24 മുതല്‍...

ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ; ഏപ്രില്‍ 24 മുതല്‍ 30 വരെ

- Advertisement -
കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാ വിലക്കുള്ള ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ബ്രിട്ടന്‍ ഇന്ത്യന്‍ വിലക്കുള്ള രാജ്യങ്ങളുടെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, ഇപ്പോള്‍ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി പിന്നീട് നല്‍കുന്നതും റീഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ അദികം വൈകാതെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments