നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തി കൃഷി സ്ഥലങ്ങളും വീടുകളും നശിപ്പിക്കുകയും ചെയ്ത കാട്ടാനകളെ തുരത്താന്‍ മുതുമലയില്‍ നിന്നും കുങ്കിയാനകളെത്തി. ദേവാലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കാട്ടാനകളെ തുരത്താനാണ് ഉദയന്‍, ജോണ്‍ എന്നീ കുങ്കിയാനകള്‍ ദേവാലയിലെത്തിയത്. ദേവാല ഹട്ടി, കൈതകൊല്ലി, പാണ്ടിയാര്‍ ഡിവിഷന്‍, പൊന്നൂര്‍, തുടങ്ങിയ ഭാഗങ്ങളില്‍ കാട്ടാന രാത്രിയും പകലും ജനവാസ സ്ഥലങ്ങളില്‍ ഇറങ്ങി വീടുകളും കൃഷികളും കേടു വരുത്തുകയും ജനങ്ങള്‍ക്ക് നേരെയും തിരിയുകയും പതിവാണ് . പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം തൊഴിലാളികള്‍ ജോലിക്കു പോകാതെ സമരം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഓടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കുങ്കിയാനകളെ കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുങ്കയാനകളെ എത്തിച്ചത്. വേനല്‍ ശക്തമായതോടെ കാട്ടാനകള്‍ കൂട്ടമായും ഒറ്റയായും ജനവാസ സ്ഥലങ്ങളിലേക്കും നീരുറവകളുള്ള സ്ഥലത്തേക്കും ഇറങ്ങിവരികയാണ്. ഇത് കാരണം ജോലിക്കു പോകുന്ന വരും മറ്റാവശ്യങ്ങള്‍ക്ക് പുറത്തുവരുന്നവരും ഭയത്തോടെയാണ് പോയിരുന്നത്.
കുങ്കിയാനകളായ ഉദയനും, ജോണും എത്തി ; നാടിന് കാവലായി
- Advertisement -
- Advertisement -
- Advertisement -
- Advertisement -