28 C
Kollam
Tuesday, February 4, 2025
HomeMost Viewedകുവൈത്തില്‍ പൊതുമാപ്പ് 15 വരെ ; നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നടപടി

കുവൈത്തില്‍ പൊതുമാപ്പ് 15 വരെ ; നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നടപടി

- Advertisement -
- Advertisement -

ഇഖാമ കാലവധി കഴിഞ്ഞ പ്രവാസികൾക്ക് കുവൈത്തിൽ താമസം നിയമവിധേയമാക്കാൻ ഒരു മാസംകൂടി സമയം അനുവദിച്ചു. മെയ് 15 വരെയാണ് നീട്ടിയത്. 2020 ജനുവരി ഒന്നിനുമുമ്പ്‌ കാലാവാധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ പുതുക്കാം. ഭാഗിക പൊതുമാപ്പായി പരിഗണിക്കുന്ന ആനുകൂല്യം ഡിസംബറിൽ ഒരു മാസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് പലതവണയായി ഏപ്രിൽ 15 വരെ നീട്ടുകയായിരുന്നു.
അവസരം ഉപയോഗിച്ച്‌ താമസം നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവർക്ക് കനത്ത പിഴ ചുമത്തുമെന്നും അറിയിപ്പ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments