കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് സൃഷ്ടിക്കുമ്പോൾ തന്നെ ആശങ്ക ഇരട്ടിയാക്കുകയാണ് വാക്സിൻ ക്ഷാമം. തുടക്കത്തിൽ പല ലോകരാജ്യങ്ങളിലേക്കും വലിയ രീതിയിൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത ഇന്ത്യ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. രണ്ട് ലക്ഷത്തിലധികമാണ് ഇന്ത്യയിൽ ഇപ്പോൾ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർധിപ്പിക്കുന്നതിനിടയിലാണ് ഡോസുകളിൽ ക്ഷാമമുള്ളത്.
ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് വാക്‌സിന്‍ ക്ഷാമം കേരളത്തിലടക്കം തിരിച്ചടിയാകുകയാണ്. തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീല്‍ഡ് സ്‌റ്റോക്കില്ല. രണ്ട് ലക്ഷം കോവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്‌സിന്റെ തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഇത് മെഗാ വാക്‌സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം.
ഇന്ത്യയിൽ വാക്സിൻ ക്ഷാമo ; ആശങ്കയോടെ ലോകം
- Advertisement -
- Advertisement -
- Advertisement -
- Advertisement -