27.8 C
Kollam
Wednesday, December 4, 2024
HomeNewsCrimeമദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും; മദനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർണ്ണാടക സർക്കാർ

മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും; മദനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർണ്ണാടക സർക്കാർ

- Advertisement -
- Advertisement -
മദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് ഹർജി കേൾക്കുന്നതിൽ നിന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രാമ സുബ്രഹ്മണ്യം പിൻമാറി.
2003 ൽ അഭിഭാഷകൻ എന്ന നിലയിൽ ജസ്റ്റിസ് മദനിക്ക് വേണ്ടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അറിയിച്ചു.
തുടർന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജഡ്ജി എസ് എ ബോബ്ഡേ നിർദ്ദേശിച്ചു.
മദനിക്ക് വേണ്ടി അഭിഭാഷകരായ ജയന്ത് ഭൂഷൻ, ഹാരിസ് ബീരാൻ എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായത്. മദനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർണാടക സർക്കാർ സുപ്രീം കോടതിയിൽ സ്റ്റേറ്റ്മെൻറ് ഫയൽചെയ്തു. കേരളത്തിലെത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും തുടങ്ങി കൂടുതൽ ആരോപണങ്ങൾ കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റിൽ പറയുന്നു.
 ഇവ വാസ്തവവിരുദ്ധമാണെന്ന് മദനിയുടെ അഭിഭാഷകർ ആരോപിച്ചു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments