കുവൈറ്റിൽ ഇനി മുതൽ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നല്കുന്നത് വിസ റദ്ദാക്കിയതിന് ശേഷമായിരിക്കും.
വിദേശികൾ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമായിരിക്കും സാമ്പത്തിക ആനുകൂല്യങ്ങൾ നല്കുന്നത്.
ഇത് സംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നല്കി കഴിഞ്ഞു.
നേരത്തെ തന്നെ ഇത് സംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ നിർദ്ദേശം നല്കിയിരുന്നു.
ഇപ്പോഴാണ് കർശന നിർദ്ദേശം നല്കിയത്.
വിരമിക്കുന്ന ജീവനക്കാർ സ്വകാര്യ മേഖലയിലേക്കോ കുടുംബ വിസയിലേക്കോ മാറിയാലും ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് കുവൈത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമായിരിക്കും.