26 C
Kollam
Wednesday, October 15, 2025
HomeMost Viewedപാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ; വികസനമാണ് രാഷ്ട്രീയം

പാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ; വികസനമാണ് രാഷ്ട്രീയം

- Advertisement -
പാലക്കാട്ടെ സ്ഥാനാർത്ഥിത്വം കൂടുതൽ വിജയ പ്രതീക്ഷ നല്കുന്നതായി ഇ ശ്രീധരൻ.
പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് കൂടുതൽ ഉത്സാഹത്തോടെ വോട്ടർമാരുടെ മുന്നിൽ വോട്ട് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം.
ഔദ്ദ്യോഗിക ജീവിതത്തിലെ കൃത്യനിഷ്ഠത ഇക്കാര്യത്തിലും ഉറപ്പ് വരുത്തുന്നുണ്ട്.
കവലകൾ തോറും കയറി ഇറങ്ങി വോട്ട് അഭ്യർത്ഥനയില്ല. എങ്കിൽ പോലും അദ്ദേഹത്തിന് വോട്ടർമാർ പ്രത്യേക സ്ഥാനമാണ് നല്കുന്നത്.
ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച്; വികസനമാണ് രാഷ്ട്രീയമെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്.
അതിൽ വിശ്വാസമുണ്ടെങ്കിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാണ് ഇ ശ്രീധരന്റെ അഭ്യർത്ഥന.
സംസ്ഥാനത്ത് ബി ജെ പി യ്ക്ക് ഇപ്പോൾ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്.
ഇത്തവണ അത് 10 – 12 ശതമാനം വരെ വർദ്ധിപ്പിച്ചാൽ ബി ജെ പി യ്ക്ക് ഭരണം പിടിച്ചെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments