തായ് വാനിലെ ഹുലിയാനിൽ ടണലിൽ ട്രെയിൽ പാളം തെറ്റി 36 പേർ മരിച്ചു.
72 പേർക്ക് പരിക്കേറ്റു.
നിരവധി പേർ ടണലിൽ കുരുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
പ്രാദേശിക സമയം രാവിലെ 9.28 നാണ് അപകടമുണ്ടായത്.
തായ് വാനിലേക്ക് പോകവെ ടണലിന് സമീപം ട്രക്കിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്.

350 യാത്രക്കാർ ഉണ്ടായിരുന്നു.
പാളത്തിൽ നിന്ന് അകന്നു മാറിയ നാല് കമ്പാർട്ട്മെന്റുകൾ ടണലിൽ കുരുങ്ങി കിടക്കുകയാണ്.
പരിക്കേറ്റവരെ പുറത്തെടുത്തത് കമ്പാർട്ടുമെന്റുകളുടെ വാതിൽ പൊളിച്ചാണ്.
ട്രെയിൻ ഇടിച്ചത് അറ്റകുറ്റ പണി നടത്തുന്ന എഞ്ചിനീയറിംഗ് ടീമിന്റെ ട്രക്കിലാണ്.

