27.5 C
Kollam
Thursday, November 21, 2024
HomeNewsCrimeഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്ര്; യുവതി ക്ലിഫ് ഹൗസിൽ എത്തിയതിനും തെളിവില്ല

ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്ര്; യുവതി ക്ലിഫ് ഹൗസിൽ എത്തിയതിനും തെളിവില്ല

- Advertisement -
- Advertisement -
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
യുവതി അന്നേ ദിവസം ക്ലിഫ് ഹൗസിൽ എത്തിയതായും തെളിവില്ല.
ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ പീഡന കേസ് സർക്കാർ സിബിഐയ്ക്ക് വിട്ട് നല്കാൻ ശുപാർശ ചെയ്യുന്നു.
2018 ലാണ് പരാതിക്കാരിയുടെ മൊഴിപ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തത്.
നടപടി ക്രമങ്ങളുടെ ഭാഗമായി അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല.
2012 സെപ്തംബർ 19 ന് വൈകിട്ട് 4 ഓടെയാണ് ഉമ്മൻ ചാണ്ടി പരാതിക്കാരിയെ പീഡിപ്പിച്ചതായി ആരോപിക്കുന്നത്.
ആ സമയത്ത് അവിടെയുണ്ടായിരുന്ന പോലീസുകാർ, ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ്, പരാതിക്കാരിയുടെ ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തിരുന്നു.
തുടർന്നുള്ള റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നതായി ഒരു തെളിവും കണ്ടെത്താനാകാഞ്ഞത്.
ടെലഫോൺ സർവ്വീസ് പ്രൊവൈഡർമാരുമായി ബന്ധപ്പെട്ട് ടെലഫോൺ രേഖകൾ എടുക്കാൻ ശ്രമിച്ചെങ്കിലും ഏഴുവർഷമായിട്ടും അത് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ഇത്തരം സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് ശുപാർശ ചെയ്യാൻ തീരുമാനമെടുത്തതെന്ന് ടി കെ ജോസ് കേന്ദ്രസർക്കാരിനയച്ച റിപ്പോർട്ടിൽ പറയുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments