സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിൽ സ്റ്റേ നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജിക്കാരനായ ജോയിന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ പ്രതിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. അറസ്റ്റ് പോലുള്ള നടപടികൾ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാവില്ലന്നും സർക്കാർ വ്യക്തമാക്കി .

നിലപാടറിയിക്കുന്നതിനായി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു . സർക്കാർ സമയം തേടിയ സാഹചര്യത്തിൽ നടപടി ഉണ്ടാവുമെന്ന ആശങ്കയിൽ അടിസ്ഥാനമില്ലന്ന്
കോടതി . കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

സ്വപ്‌ന സുരേഷിനെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

