കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മണ്ഡലത്തിൽ ജയലാലിന് കൂടുതൽ വികസനങ്ങൾ കാഴ്ചവെയ്ക്കാനായതാണ പ്രധാനമായും കാരണമായി പറയുന്നത്.
2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ആദ്യം വോട്ടെണ്ണൽ പൂർത്തിയായത് ചാത്തന്നൂരായിരുന്നു.
34407 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജി എസ് ജയലാൽ വിജയം കൈവരിച്ചു.
പ്രധാന എതിരാളിയായിരുന്ന UDF ലെ ശൂരനാട് രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
രണ്ടാം സ്ഥാനത്തെത്തിയത് NDA സ്ഥാനാർത്ഥിയായിരുന്ന പിബി ഗോപകുമാറായിരുന്നു.
അദ്ദേഹം തന്നെയാണ് ഇക്കുറിയും NDA സ്ഥാനാർത്ഥിയായി നില്ക്കുന്നത്. UDF സ്ഥാനാർത്ഥിയായി നില്ക്കുന്നത്
MP യായിരുന്ന എൻ പീതാംബരക്കുറുപ്പാണ്.
അദ്ദേഹത്തിനും വിജയ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊതുവെയുളള വോട്ടർമാരുടെ മറ്റൊരഭിപ്രായം.