25.9 C
Kollam
Monday, July 21, 2025
HomeMost Viewed'റിപ്പ്ഡ് ജീന്‍സ്' പരാമര്‍ശത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

‘റിപ്പ്ഡ് ജീന്‍സ്’ പരാമര്‍ശത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

- Advertisement -
- Advertisement - Description of image

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം .സ്ത്രീകളുടെ വസ്ത്രധാരണത്തെ ബന്ധിപ്പിച്ച് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരെയണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ ചോദ്യം.

സംസ്ഥാന ശിശുസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ഒരു സെമിനാറിനിടെയാണ് സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘ജയ്പുരില്‍ നിന്നും മടങ്ങിവരവെ വിമാനത്തില്‍ തൊട്ടടുത്ത് ഒരു സഹോദരി ഇരിപ്പുണ്ടായിരുന്നു. അവര്‍ കീറിയ തരം (റിപ്പ്ഡ്) ജീന്‍സാണ് ധരിച്ചിരുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍ജിഒ നടത്തുകയാണെന്നായിരുന്നു മറുപടി. അവരുടെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇതെന്ത് സംസ്‌കാരമാണ്. ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് എന്ത് തരത്തിലുള്ള ഒരു അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്’ എന്നായിരുന്നു പ്രസ്താവന. ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments