ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
”ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും.
പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തന്നെയാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. ദല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബി.ജെ.പിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല,” സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടവും, കൊല്ലവും, കരുനാഗപ്പള്ളിയുമാണ് ബി.ജെ.പി പട്ടികയില്‍ ഇന്നലെ ഒഴിച്ചിട്ടത്. കഴിഞ്ഞ തവണ വി. മുരളീധരന്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പി ശോഭാ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുമോ എന്നത് കണ്ടിരുന്നു കാണാം.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.