തലസ്ഥാനത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചിനെ തടഞ്ഞ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ 4 തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് നേരെ നടത്തുന്ന വഞ്ചന ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. എംജി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ച പവര്‍ത്തകര്‍ പിന്നീട് സെക്രട്ടറിയേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നിലെ ബാരിക്കേട് വലിച്ചു നീക്കി പോലീസുമായി സംഘര്‍ഷത്തിന് തുടക്കമിട്ടത്.
തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ അക്രമം തുടര്‍ന്നതോടെ പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.