25.5 C
Kollam
Sunday, September 21, 2025
HomeMost Viewedപുതുച്ചേരിയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല ; രാഹുല്‍ ഗാന്ധിയുടെ വരവ് അപ്രസ്‌ക്തമാവും ; അവിശ്വാസ പ്രമേയത്തിലേക്ക്...

പുതുച്ചേരിയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല ; രാഹുല്‍ ഗാന്ധിയുടെ വരവ് അപ്രസ്‌ക്തമാവും ; അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങി പ്രതിപക്ഷം

- Advertisement -
- Advertisement - Description of image

തെരഞ്ഞെടുപ്പിന് മുന്നേ പുതുച്ഛേരിയില്‍ ഭരണം നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രമാര്‍ രാജിവെച്ച് കളം വിട്ടതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൊഴുക്കവെയാണ് നാലാമത് ഒരു എം.എല്‍.എ കൂടി രാജിവെച്ച് സര്‍ക്കാരിനെ നെഞ്ചിടിപ്പിച്ചത്. ഒരു ദിവസത്തെ പ്രചരണപരിപാടിക്കായി പുതുച്ചേരിയില്‍ എത്താനിരുന്നതായിരുന്നു രാഹുല്‍.

ഈ വാര്‍ത്ത പുതുച്ചേരി കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ പേജുകളില്ലാം പോസ്റ്ററടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നാലാമതും ഒരുഎംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടതോടെ അടിയന്തര മന്ത്രിസഭാ യോഗത്തിലുള്ള മുന്നൊരുക്കത്തിലാണ് മുഖ്യമന്ത്രി. മുപ്പതംഗ മന്ത്രിസഭയില്‍ 15 അംഗങ്ങള്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു.മാത്രമല്ല രണ്ട് ഡിഎംകെ അംഗങ്ങളുടെ പിന്തുണയും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

എന്നാല്‍ നിലവില്‍ ഭരണം വീഴുമെന്ന് കണ്ട് ഏത് വിധേനയും രാജി വെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാവും വി.നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ശ്രമം. അതേസമയം പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments