25.2 C
Kollam
Wednesday, July 23, 2025
HomeRegionalCulturalനന്ദി കാട്ടാത്ത രോഗികള്‍ക്ക് പൊതുജനം റോഡില്‍ മറുപടി നല്‍കണം ; വിവാദ പരാമര്‍ശം നടത്തി ഫിറോസ്...

നന്ദി കാട്ടാത്ത രോഗികള്‍ക്ക് പൊതുജനം റോഡില്‍ മറുപടി നല്‍കണം ; വിവാദ പരാമര്‍ശം നടത്തി ഫിറോസ് കുന്നുംപറമ്പില്‍

- Advertisement -
- Advertisement - Description of image

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യരുത്. അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായം ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ എത്തി പറഞ്ഞു.മാനന്തവാടിയില്‍ അദ്ദേഹം നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് നേരെ ഉര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്.

വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കുവേണ്ടി നല്‍കി. എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവായെന്നും അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments