26.9 C
Kollam
Thursday, March 13, 2025
HomeMost Viewedഎംപി ദിനേഷ് ത്രിവേദിയുടെ രാജി; നെഞ്ചിടിപ്പ് മാറാതെ മമത

എംപി ദിനേഷ് ത്രിവേദിയുടെ രാജി; നെഞ്ചിടിപ്പ് മാറാതെ മമത

- Advertisement -
- Advertisement -

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത പ്രഹരം. പാര്‍ട്ടി രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി സ്ഥാനം രാജിവച്ചു. രാജ്യസഭയിലെ പ്രസംഗത്തില്‍ നാടകീയമായാണ് ത്രിവേദി എം.പി സ്ഥാനം രാജി അറിയിച്ചത്.

എന്നാല്‍ ജന്മനാടായ പശ്ചിമബംഗാളില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നതും അതിനെക്കുറിച്ച് സഭയിലൊന്നും പറയാനോ അതിന് പരിഹാരം കാണാനോ കഴിയാത്തതിന്റെയും വിഷമത്തില്‍ തന്റെ മനസാക്ഷി പറഞ്ഞതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് ത്രിവേദി പിന്നീട് അറിയിച്ചു. രാജ്യസഭയിലേക്ക് തന്നെ അയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും ത്രിവേദി പറഞ്ഞു. ഇനി തന്റെ നാട്ടിലെ ജനങ്ങളെ സ്വതന്ത്രമായി സേവിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രത്യാശയെന്നും ത്രിവേദി വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments