സിപിഎം നിലപാടിനൊപ്പം പന്തളം കൊട്ടാരം കൂടെയുണ്ടാകുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. കൊട്ടാരം ബി.ജെ.പിയുടെ നിലപാടിനൊപ്പം ഒരിക്കലും നില്‍ക്കില്ല.
ഇന്നലെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റുമായി ഇക്കാര്യം സംബന്ധിച്ച് കൂടികാഴ്ച നടത്തി. പന്തളം കൊട്ടാരം എപ്പോഴും സി.പി.ഐ.എമ്മിനൊപ്പം ഉണ്ടാകുമെന്ന് അദ്ദഹം തന്നെ ിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. .
‘ഭരണഘടനാ ബെഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യു.ഡി.എഫും ബി.ജെ.പിയും നിലവില്‍ സ്വീകരിക്കുന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായും എനിക്ക് ആത്മബന്ധമുണ്ട്. ബി.ജെ.പിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്നുകൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട. ബി.ജെ.പി നേതാവായിരുന്ന കൃഷ്ണകുമാറടക്കം മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് പന്തളത്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.