26.9 C
Kollam
Thursday, March 13, 2025
HomeEntertainmentലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം

ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം

- Advertisement -
- Advertisement -
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്.
ഗുജറാത്തിലെ ജാംനഗറിലാണ്.
എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും.
മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ . 280 ഏക്കറിലാണ് മൃഗശാല ഒരുക്കുന്നത്. കോവിഡ് കാലമായതിനാൽ പദ്ധതി നീളുകയായിരുന്നു.
പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം.
‘ഗ്രീൻ സുവോളജിക്കൽ റസ്ക്യൂ ആൻറ് റിഹാബിലിറ്റേഷൻ കിങ്ഡം’ എന്നാകും പദ്ധതിയുടെ പേരു്.
അക്വാട്ടിക് കിങ്ഡം, ഫോറസ്റ്റ് ഇന്ത്യ, ഇൻസെക്ട് ലൈഫ്, ഡ്രാഗൺ ലാൻഡ്, ഫ്രോഗ് ഹൗസ്, എക്സ്സോട്ടിക് ഐലന്റ് തുടങ്ങിയവ മൃഗ ശാലയിലുണ്ടാവും.
വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം അഡിഷണൽ ഡയറക്ടർ ജനറൽ സൗമിത്ര ദാസ് ഗുപ്ത പറഞ്ഞു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments