കെ പി സി സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റർ.
‘സേവ് കോൺഗ്രസ് ‘ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇതേ പേരിൽ ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെയും പോസ്റ്റർ പതിച്ചിരുന്നു.
കോൺഗ്രസ് പാർട്ടിയെ ആർ എസ് എസിന് വിറ്റ ശൂരനാടിനെ പുറത്താക്കണമെന്നാണ് ആവശ്യം.
ബിന്ദു കൃഷ്ണയ്ക്കെതിരെ വന്ന പോസ്റ്ററിന് മറുപടിയായി അവർ എഫ് ബി പോസ്റ്റിൽ കുമ്പസാരം നടത്തി പോസ്റ്റിട്ടിരുന്നു.
തോല്‌വി ഏതായാലും തോല്‌വിയാണ്. അത് അംഗീകരിച്ചേ മതിയാകൂ.
ഇപ്പോൾ, അവകാശ വാദങ്ങൾ നിരത്തുമ്പോൾ, രാഷ്ട്രീയ പ്രവർത്തകർ അതും അമരത്തിരിക്കുന്ന വർ ഭവിഷ്യത്തുകൾ മുൻകൂട്ടി കാണേണ്ടിയിരുന്നു.
ഇപ്പോൾ പറയുന്ന ന്യായവാദങ്ങൾ ഇരുട്ട് കൊണ്ട് ദ്വാരം അടയ്ക്കലാണ്.
പിന്നെ, ജയപരാജയങ്ങൾ സ്വാഭാവികം.
ഇനിയുള്ള അവസരത്തിൽ കരകയറാനുള്ള മാർഗ്ഗമാണ് നോക്കേണ്ടത്. അല്ലാതെ, വിഴിപ്പലക്കലല്ല.
അല്ലെങ്കിൽ, ഉടൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലിലും’ മണ്ണും ചാരി നിന്നവൻ പെണ്ണിനെ’ കൊണ്ടുപോകും.
ഒരു സംശയവും വേണ്ട!