കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി അപലപനീയമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ഈ വേഷം കെട്ടൽ അപഹാസ്യമാണ്.
ബംഗാളിലെ ബി ജെ പി യുടെ റാലിക്ക് പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ വിമർശനവുമായി എത്തിയത്.
കോവിഡിന്റെ പേരിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വരെ മാറ്റി വെച്ചു.
എന്നാൽ, അമിത് ഷാ ആയിരങ്ങളെ പങ്കെടുപ്പിച്ച് ബംഗാളിൽ റാലി നടത്തി. ഇത് കാപട്യമാണ്. ബംഗാളിൽ തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസങ്ങൾ മാത്രമാണ്. ഈ അവസരത്തിലാണ് ഷാ സന്ദർശനം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം നിലനില്ക്കുന്നതിനാൽ പാർലമെൻറ് സമ്മേളനം പോലും ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂലിച്ചതാണ്.
ഈ സാഹര്യത്തിലാണ് അമിത് ഷായുടെ ഇത്തരം നടപടി.
ഇപ്പോൾ കർഷക പ്രതിഷേധം കൊടുംമ്പിരി കൊണ്ടിരിക്കുകയാണ്. കർഷക സമരം ഒത്തുതീർപ്പാക്കാൻ പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന് കോൺസ് നേതാവ് അധിർ രഞ്ജൻ ചൗധരി നല്കിയ കത്തിന് മറുപടിയായിട്ടാണ് ശീത കാല സമ്മേളനം പോലും ഒഴിവാക്കിയതായി സ്ഥിരീകരിച്ചത്.
