25.7 C
Kollam
Friday, September 19, 2025
HomeMost Viewedമുഖ്യമന്ത്രിയുടെ കേരള പര്യടനം 22 ന് കൊല്ലത്ത് നിന്നും ആരംഭം; തുടർ ഭരണത്തിന് സാധ്യതയെന്ന് സി...

മുഖ്യമന്ത്രിയുടെ കേരള പര്യടനം 22 ന് കൊല്ലത്ത് നിന്നും ആരംഭം; തുടർ ഭരണത്തിന് സാധ്യതയെന്ന് സി പി എം വിലയിരുത്തൽ

- Advertisement -
- Advertisement - Description of image
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കി.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സ്വർണ്ണക്കടത്ത് വിവാദത്തിന് ഒരു തടസ്സവും ഉണ്ടാക്കിയില്ല. വിജയം തുടർ ഭരണത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു.
മുൻ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായും പിണറായി വിജയൻ കേരള പര്യടനം നടത്തിയിരുന്നു.
എല്ലാ മേഖലകളിലെ പ്രമുഖരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. അതിലെ ആശയങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും.
പര്യടനം 22 ന് കൊല്ലത്ത് നിന്നും ആരംഭമാകും. വൈകുന്നേരം പത്തനംതിട്ടയിലും എത്തും.
23 ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തും പര്യടനം നടത്തും. 24 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
അന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പൗര പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
26 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ചർച്ച നടത്തും. 27 ന് കോഴിക്കോടും വയനാടും സന്ദർശിക്കും.
30 ന് രാവിലെ എറണാകുളത്തും വൈകിട്ട് ആലപ്പുഴയിലും ചർച്ച നടത്തും. അതോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments