മഹാത്മാ ഗാന്ധിയുടെ 151-ാം ജൻമദിനം രാഷ്ട്രം സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് സേവന വാരത്തിനും തുടക്കമായി.
1869 ഒക്ടോബർ 2 നാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധി ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചത്.
ഗാന്ധിജിയുടെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനും രാഷ്ട്ര പിതാവിനായി രാഷ്ട്രം ആദരാജ്ഞലികൾ അർപ്പിക്കുന്നതിനുമായാണ് ഗാന്ധി ജയന്തി ആഘോഷം.
ഗാന്ധിജിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അഹിംസയിലൂന്നിയ സത്യഗ്രഹത്തിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി.
രക്തമൊഴുക്കാതെയും മോചനം സാധ്യമാകുമെന്ന് ഗാന്ധിജി ലോകത്തിന് കാട്ടി തന്നു.
ഗാന്ധിജിയുടെ ജന്മഗൃഹമായ കീർത്തി മന്ദിറിലും ദേശീയ നേതാക്കൾ ഗാന്ധിജിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന ന്യൂഡൽഹിയിലെ രാജ്ഘട്ടിലും പ്രത്യേക ചടങ്ങുകൾ നടന്നു.
കൊല്ലം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ നടന്നു.
സേവന വാരത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ മാതൃക പിൻതുടർന്ന് രാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളിലും സാമൂഹ്യ സേവനം നടക്കും.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :