28 C
Kollam
Tuesday, February 4, 2025
HomeMost Viewedകേരളത്തില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു; മന്ത്രി കെ കെ ശൈലജ

കേരളത്തില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു; മന്ത്രി കെ കെ ശൈലജ

- Advertisement -
- Advertisement -

ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാത്തെ കോവിഡ് മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കോവിഡ് മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. ജാഗ്രത കൈവിടാതെയുള്ള എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വരും നാളുകളിലും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 91 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 67.67 കോടി രൂപയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കിഫ്ബി വഴിയാണ് ധനസഹായം. നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, പതിനൊന്ന് നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് യാഥാര്‍ഥ്യമാവുക. കെ എസ് ഇ ബി സിവില്‍ വിഭാഗത്തിനാണ് നിര്‍മാണച്ചുമതല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments