25.8 C
Kollam
Thursday, November 21, 2024
HomeMost Viewedകൊല്ലം നഗരത്തിൽ അനധികൃത വാഹന പാർക്കിംഗിനെതിരെ നടപടി; പരിശോധന ശക്തമാക്കുന്നു

കൊല്ലം നഗരത്തിൽ അനധികൃത വാഹന പാർക്കിംഗിനെതിരെ നടപടി; പരിശോധന ശക്തമാക്കുന്നു

- Advertisement -
- Advertisement -

കൊല്ലം നഗരത്തിലെ അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് പോലീസ് കർശന നടപടികളുമായി രംഗത്തെത്തി. വൺവെ ലംഘനവും വ്യാപകമാകുന്നു. നഗരത്തിലെ മെയിൻ ഭാഗങ്ങളിൽ വാഹനങ്ങൾ അനധികൃത പാർക്കിംഗ് നടത്തുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ഉടമകളും ജീവനക്കാരും അവരുടെ വാഹനങ്ങൾ ഇടുന്ന തിനാൽ സ്ഥാപനങ്ങളിൽ വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. അതിനാൽ ഇവർ റോഡിൽ അവരുടെ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യേണ്ടിവരുന്നു. ഓണക്കാലമായതോടെ ഇത്തരം പാർക്കിംഗ് വർദ്ധിക്കാനാണ് സാധ്യത.
ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കും.
ഇത് സംബന്ധിച്ച് കടയുടമകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം പരിശോധനകൾ ശക്തമാക്കാനാണ് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ തീരുമാനം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments