ഓഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ സംസ്ഥാനത്ത് സർവീസ് നിർത്തി വെക്കുന്നു. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് തീരുമാനം.
ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് സാമ്പത്തിക നഷ്ടം വരുത്തുന്നു. അടിക്കടിയുള്ള ഇന്ധന വില വർധനവും പ്രതികൂലമാക്കുന്നു. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് തീരെ കുറഞ്ഞതും പ്രധാന കാരണങ്ങളിൽ പെടുന്നു.
ഇങ്ങനെ നഷ്ടം സഹിച്ച് ഓടാനാവില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ഏകകണ്ഠമായ തീരുമാനം.
ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നു; സാമ്പത്തിക നഷ്ടം കണക്കിലെടുത്ത്
- Advertisement -
- Advertisement -
- Advertisement -
- Advertisement -