സമ്പൂർണ്ണ ലോക്ഡൗണിന് പകരം രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓൺലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേർന്നത്.
ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി യോഗം നിയന്ത്രിച്ചു. സമ്പൂർണ ലോക്ക് ഡൗൺ അപ്രായോഗികമെന്ന് പൊതുവേ വിലയിരുത്തി. മന്ത്രിമാർ ഔദ്യോഗിക വസതികളിൽ ഇരുന്ന് യോഗത്തിൽ പങ്കെടുത്തു. എല്ലാവരുടെയും അഭിപ്രായത്തോട് മന്ത്രിസഭാ യോഗവും യോജിച്ചു.
സമ്പൂർണ്ണ ലോക് ഡൗൺ ജനവികാരത്തിന് എതിരാകുമെന്ന് അഭിപ്രായമുയർന്നു. ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തും. വാണിജ്യ കേന്ദ്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താൻ തീരുമാനിച്ചു.
സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; പകരം കൂടുതൽ നിയന്ത്രണങ്ങൾ
- Advertisement -
- Advertisement -
- Advertisement -
- Advertisement -