26.3 C
Kollam
Friday, August 29, 2025
HomeMost Viewedപ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വി മുരളീധരൻ; കോവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുക്കണം

പ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വി മുരളീധരൻ; കോവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുക്കണം

- Advertisement -
- Advertisement - Description of image

കേരള സർക്കാർ ജൂലൈ 16ന് നടത്താൻ ഉദ്ദേശിക്കുന്ന കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആന്റ് മെഡിക്കൽ എക്സാമിനേഷൻ (KEAM) മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും സമൂഹവ്യാപന ഭീഷണി നേരിടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തിൽ പരീക്ഷ നടത്താനെടുത്ത തീരുമാനം സംസ്‌ഥാന സർക്കാർ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ വി മുരളീധരൻ ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് നീറ്റ് (NEET) പരീക്ഷകൾ സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ നീട്ടിവച്ചതെന്ന് വി മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് മാതൃകയാക്കി വിദ്യാർത്ഥികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന പ്രവർത്തികളിൽ നിന്നും സംസ്‌ഥാന സർക്കാർ പിന്തിരിയണമെന്നും വി മുരളീധരൻ കത്തിൽ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments