25.5 C
Kollam
Friday, August 29, 2025
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന്(28.06.2020) കോവിഡ് ബാധിതർ 10; ദമ്പതികളും ഉൾപ്പെടുന്നു

കൊല്ലം ജില്ലയിൽ ഇന്ന്(28.06.2020) കോവിഡ് ബാധിതർ 10; ദമ്പതികളും ഉൾപ്പെടുന്നു

- Advertisement -
- Advertisement - Description of image

തഴവ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന്
10 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. മസ്‌കറ്റില്‍ നിന്നും മൂന്ന് പേര്‍, നൈജീരിയയില്‍ നിന്നും രണ്ടു പേര്‍, കുവൈറ്റ്, സൗദി, മംഗലാപുരം ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവുമാണ് എത്തിയത്. കുരീപ്പുഴ സ്വദേശിയായ ഒരാള്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

തഴവ കടത്തൂര്‍ സ്വദേശി (46), ഭാര്യ (34), മങ്ങാട് സ്വദേശി (23), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി (49), തൊടിയൂര്‍ വേങ്ങര സ്വദേശി (26), കുന്നത്തൂര്‍ സ്വദേശി (50), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി (40), നീണ്ടകര പുത്തന്‍തുറ സ്വദേശി (32), തഴവ എസ് ആര്‍ പുരം സ്വദേശി (44), പെരിനാട് കുരീപ്പുഴ സ്വദേശി (55) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മസ്‌കറ്റില്‍ നിന്നും ഈമാസം 20 ന് എത്തിയ തഴവ കടത്തൂര്‍ സ്വദേശികള്‍, 19 ന് എത്തിയ മങ്ങാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. നൈജീരിയില്‍ നിന്നും ജൂണ്‍ 18 ന് എത്തിയ കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി ഗൃഹനിരീക്ഷണത്തിലും തൊടിയൂര്‍ വേങ്ങര സ്വദേശി സ്ഥാപന നിരീക്ഷണത്തിലുമായിരുന്നു. സൗദിയില്‍ നിന്നും ജൂണ്‍ 14 ന് എത്തിയ തേവലക്കര പുത്തന്‍സങ്കേതം സ്വദേശി ഗൃഹനിരീക്ഷണത്തിലും കുവൈറ്റില്‍ നിന്നും ജൂണ്‍ 18 ന് എത്തിയ കുന്നത്തൂര്‍ സ്വദേശി സ്ഥാപന നിരീക്ഷണത്തിലും ആയിരുന്നു. ജൂണ്‍ 17 ഡല്‍ഹയില്‍ നിന്നെത്തിയ നീണ്ടകര പുത്തന്‍തുറ സ്വദേശി, 19 ന് മംഗലാപുരത്തുനിന്നുമെത്തിയ തഴവ എസ് ആര്‍ പുരം സ്വദേശി എന്നിവര്‍ ഗൃഹനരീക്ഷണത്തിലും കഴിയുകയായിരുന്നു.
കുരീപ്പുഴ സ്വദേശിയുടെ വിവരങ്ങള്‍ ഉടന്‍ ലഭിക്കും. ട്രൂനാറ്റ് പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയായിരുന്നു.

മസ്ക്കറ്റിൽ നിന്നും 25/06 ന് തിരുവനന്തപുരത്ത് എത്തി. ട്രൂ നാറ്റ് ചെയ്തു. നെഗറ്റീവായി. അവിടെ IQ യിൽ നിന്നും HQനായി സ്വദേശത്തേക്ക് (കുരീപ്പുഴ) വരുന്ന വഴി രോഗലക്ഷണങ്ങൾ സംശയിച്ചതിനാൽ ഗവ.മെഡിക്കൽ കോളജ് പാരിപ്പള്ളിയിൽ 27/06 ന് RTPCRചെയ്തു. ഫലം പോസിറ്റീവായതിനാൽ 28/06 ന് അവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments