26.6 C
Kollam
Tuesday, July 22, 2025
HomeMost Viewedകൊല്ലം കോർപ്പറേഷൻ അഴിമതിയ്ക്കെതിരെ ബിന്ദു കൃഷ്ണ ജൂൺ 30 ന് ഉപവസിക്കുന്നു; തീവെട്ടി കൊള്ളയും, ധൂർത്തും,...

കൊല്ലം കോർപ്പറേഷൻ അഴിമതിയ്ക്കെതിരെ ബിന്ദു കൃഷ്ണ ജൂൺ 30 ന് ഉപവസിക്കുന്നു; തീവെട്ടി കൊള്ളയും, ധൂർത്തും, വികസന മുരടിപ്പുമെന്ന് ബിന്ദു കൃഷ്ണ

- Advertisement -
- Advertisement - Description of image

“മാറണം എൽഡിഎഫ് ഭരണം,വളരണം ഈ നഗരം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ കോർപ്പറേഷൻ പടിക്കൽ ഉപവാസം നടത്തുന്നത്. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
20 വർഷത്തെ ഭരണത്തിനിടയിൽ നഗരവികസനം തീർത്തും നടത്താനായില്ല. അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് കോർപ്പറേഷനിൽ നടക്കുന്നത്. മാലിന്യനിർമാർജനം പോലും പരാജയപ്പെട്ടു.
സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിന്റെ നിർമ്മാണത്തിലും അഴിമതി നടന്നു. അതിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്.
വിജിലൻസ് അന്വേഷണം ഏർപ്പെടുത്താൻ ഓംബുഡ്സ്മാൻ നിർദേശിച്ചെങ്കിലും അതുണ്ടായില്ല.

കൊല്ലം ഫെസ്റ്റിലെ ധൂർത്തും അഴിമതിയും ആഘോഷമാക്കി. മാലിന്യ നിർമ്മാർജനത്തിന് 65 പെട്ടി ഓട്ടോകൾ വാങ്ങിയെങ്കിലും ഉപയോഗിക്കാതെ നശിച്ചു.

ഇരവിപുരത്ത് കാരിക്കുഴി ഏലായിൽ ഭവനരഹിതർക്ക് നൽകാൻ നാമമാത്ര വിലയുള്ള വയൽ കനത്ത വില രേഖയിൽ കാണിച്ച് വിലയ്ക്ക് വാങ്ങി ലക്ഷങ്ങൾ തട്ടിയെടുത്തതായും ബിന്ധു കൃഷ്ണ പറഞ്ഞു.
മുളങ്കാടകത്ത് കോർപ്പറേഷൻ വക വസ്തുവിൽ നിന്നും ആയിരങ്ങൾ വിലമതിക്കുന്ന ആഞ്ഞിലിമരം കൗൺസിലറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി വിറ്റു. മുണ്ടയ്ക്കൽ ജെപ്തി നേരിടുന്ന ഒരു വസ്തു ഇനിയും പ്രഖ്യാപിക്കാത്ത പദ്ധതിക്ക് വേണ്ടി യഥാർഥ വിലയേക്കാൾ കൂട്ടി 28 കോടി രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചതും അഴിമതിയുടെ മറ്റൊരു രൂപമാണ്. ഇപ്പോൾ എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കാൻ മീറ്റർ കമ്പനി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഉള്ളപ്പോൾ ഒരു സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയ്ക്ക് കരാർ നൽകി അഴിമതി നടത്താൻ ശ്രമിക്കുന്നതായും ബിന്ദു കൃഷ്ണ പറഞ്ഞു.
സമാപന സമ്മേളനം കെ പി സി സി പ്രസിഡന്റ് പി.സി വിഷ്ണുനാഥ് നിർവ്വഹിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments