ടെലിവിഷൻ പരിപാടികൾ ഇന്ന് കൂടുതൽ കാണുന്നത് കുട്ടികളാണെന്ന് മുകേഷ് എം എൽ എ പറഞ്ഞു. കോവിഡിന് മുമ്പ് വരെ കുട്ടികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യം മാറി.
ഡേറ്റാ കൊല്ലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുത്ത കുട്ടികൾക്ക് എൽ ഇ ഡി ടി വി യുടെ വിതരണോത്ഘാടനം കൊല്ലം പ്രസ് ക്ലബ്ബിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ തന്നെ കുട്ടികളെ ടീവിയുടെ മുമ്പിൽ പേയിരിക്ക് എന്ന് പറയുന്ന അവസ്ഥയിലോട്ട് സ്ഥിതി മാറിയിരിക്കുന്നതായി മുകേഷ് എം എൽ എ പറഞ്ഞു.
കാലഘട്ടം മാറിയ സാഹചര്യത്തിൽ മാതാപിതാക്കളുടെ ഏറ്റവും വലിയ വിഷയം കുട്ടികളുടെ വിദ്യാഭ്യാസമാണ്. അത് എങ്ങനെയും നടക്കണം. അതിനുള്ള ഒരുപാധിയാണ് ഓൺ ലൈൻ സംവിധാനം. അതിന് ടി വി അനിവാര്യമാണ്. അത് വാങ്ങാൻ കഴിയാത്ത കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെട്ടവരാകരുത്. അവിടമാണ് സന്നദ്ധ സംഘടനകളുടെ സഹായ ഹസ്തങ്ങൾ ഉയരേണ്ടത്.
ആടിനെ വിറ്റ് ധനസഹായം നല്കിയതും അലുവാ വില്പനക്കാരൻ ധനസഹായം നല്കിയതും വേറിട്ട ഒരനുഭവമാണ്. മുകേഷ് എം എൽ എ പറഞ്ഞു. അതാണ് നമ്മുടെ സംസ്ക്കാരം.
സീഷെൽ എന്ന സ്ഥലം കോവിഡ് വിമുക്തമാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കും സ്വന്തം ജന്മസ്ഥലമായ കേരളത്തിലെത്തണം. അത് നമ്മുടെ നാടിന്റെ പ്രത്യേകത കൊണ്ടാണെന്നും മുകേഷ് പറഞ്ഞു.
500 ടി വി കൾ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് നല്കുകയാണ് ഡേറ്റായുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആദ്യഘട്ടമായി പതിനൊന്ന് ടി വി കൾ വിതരണം ചെയ്തു.