24.9 C
Kollam
Friday, November 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇറച്ചി, മത്സ്യം വില പുനക്രമീകരിച്ചു; അധിക വില ഈടാക്കിയാൽ നടപടി

കൊല്ലം ജില്ലയിൽ ഇറച്ചി, മത്സ്യം വില പുനക്രമീകരിച്ചു; അധിക വില ഈടാക്കിയാൽ നടപടി

- Advertisement -
- Advertisement -

ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പുനക്രമീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി എടക്കും. പൊതുവിപണിയില്‍ വില്‍ക്കുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങളുടെ വില പുനക്രമീകരിച്ചു.
ഇറച്ചി വില
കോഴിയിറച്ചി(ജീവനോടെ തൂക്കം, ഒരു കിലോഗ്രാം) – 110 രൂപ, ഇറച്ചി മാത്രം(170), കാളയിറച്ചി(320), കാളയിറച്ചി എല്ലില്ലാതെ(360), പോത്തിറച്ചി(340), പോത്തിറച്ചി എല്ലില്ലാതെ(370), ആട്ടിറച്ചി(680).
ബ്രാന്‍ഡഡ് വിഭാഗത്തില്‍പ്പെട്ട വേസ്റ്റ് നീക്കി പായ്ക്ക് ചെയ്ത കോഴിയിറച്ചി, മൂരിയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവയ്ക്ക് എം ആര്‍ പി വിലയോ അല്ലെങ്കില്‍ 10 ശതമാനം അധിക വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് നല്‍കേണ്ടതാണ്.
മത്സ്യ വില
(ഇനം, വില, തീരപ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ വരെ, 10 കിലോമീറ്റര്‍ വരെ, 20 കിലോമീറ്റര്‍ വരെ, 30 കിലോമീറ്റര്‍ വരെ, 30 കിലോമീറ്ററില്‍ അധികം എന്ന ക്രമത്തില്‍)
നെയ്മീന്‍ ചെറുത് (നാലു കിലോ വരെ)-(650, 670, 690, 710, 730), നെയ്മീന്‍ വലുത് (നാല് കിലോയ്ക്ക് മുകളില്‍)-(750, 780, 810, 840, 870), ചൂര വലുത്(750 ഗ്രാം മുകളില്‍)-(250, 260, 270, 280, 290), ചൂര ചെറുത്(500 ഗ്രാം താഴെ)-(180, 190, 200, 210, 220), കേര ചൂര-(210, 220, 230, 240, 250), അയല വലുത്- (320, 330, 340, 350, 360) അയല ഇടത്തരം(200 ഗ്രാം മുതല്‍ 100 ഗ്രാം വരെ)-(240, 250, 260, 270, 280), അയല ചെറുത്(100 ഗ്രാമില്‍ താഴെ)-(120, 130, 140, 150, 160), ചാള-(250, 260, 270, 280, 290), കരിചാള/കോക്കോല ചാള-(150, 160, 170, 180, 190), വട്ട മത്തി/വരള്‍-(100, 105, 110, 115, 120), നെത്തോലി-(130, 135, 140, 145, 150), വേളാപ്പാര-(350, 370, 390, 410, 430), വറ്റ-(280, 300, 320, 340, 360), ചെമ്പല്ലി-(300, 310, 320, 330, 340), കോര വലുത്-(200, 210, 220, 230, 240), കാരല്‍-(90, 95, 100, 105, 110), പരവ വലുത്-(430, 440, 450, 460, 470), ഞണ്ട്-(190, 200, 210, 220, 230), ചെമ്മീന്‍ നാരന്‍-(550, 570, 590, 610, 630), വങ്കട വലുത്(250 ഗ്രാം മുകളില്‍)-(150, 160, 170, 180, 190), കിളിമീന്‍ വലുത്(300 ഗ്രാം മുകളില്‍)-(330, 350, 360, 380, 400), കിളിമീന്‍ ഇടത്തരം(300 ഗ്രാം മുതല്‍ 150 ഗ്രാം വരെ)-(200, 210, 220, 230, 240), കിളിമീന്‍ ചെറുത്-(150, 160, 170, 180, 190), ചെമ്മീന്‍-(300, 320, 340, 360, 380), പൊന്നാരന്‍-(400, 420, 440, 460, 480).
ഇത് സംബന്ധിച്ച പരാതികള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടാം. ഫോണ്‍: 9188527339, 0474-2767964(കൊല്ലം), 9188527341, 0474-2454769(കൊട്ടാരക്കര), 9188527342, 0476-2620238(കരുനാഗപ്പള്ളി), 9188527344, 0476-2830292(കുന്നത്തൂര്‍), 9188527340, 0475-2222689(പുനലൂര്‍), 9188527343, 0475-2350020(പത്തനാപുരം).

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments