1925, 1927,1934,1937 എന്നീ വർഷങ്ങളിലാണ് മഹാത്മാ ഗാന്ധി കൊല്ലത്ത് വരുന്നത്.
1925 മാർച്ച് 12 ന് കൊല്ലം സന്ദർശിച്ച മഹാത്മാവിന് കൊല്ലം നഗരസഭ സ്വീകരണം നല്കി. മംഗള പത്രവും സമർപ്പിച്ചു. മറുപടി പ്രസംഗത്തിൽ അയത്തത്തിനെതിരായ ഉത്ബോധനം നടത്തി. തിരുവിതാംകൂർ അന്ന് ഉത്തരവാദ ഭരണ പ്രക്ഷോഭണം ആരംഭിച്ചിരുന്നില്ല.
രണ്ടാമത്തെ സന്ദർശനം 1927 ഒക്ടോബർ ആറിന്. കൊല്ലം പൗരാവലി അന്ന് ഗാന്ധിജിയെ സ്വകരിച്ചത് പണക്കിഴി നല്കി.
പിന്നീട് 1934 ൽ കൊല്ലത്തെത്തിയപ്പോൾ പന്മന ആശ്രമവും ശിവഗിരിയും സന്ദർശിച്ചു.
1937 ൽ ഉളിയക്കോവിലിൽ ഹരിജൻ കോളനി ഉത്ഘാടനത്തിനെത്തി. തുടർന്ന് അവർക്കായി ക്ഷേത്രത്തിനടുത്ത് നിർമ്മിച്ച കിണറും ഗാന്ധിജി ഉത്ഘാടനം ചെയ്തു.
“തിരുവിതാംകൂറിൽ ഇന്ന് സംഭവിക്കുന്നത് മഹത്തായ ഒരു മതപുന:രുത്ഥാനമാണെന്ന് അദ്ദേഹം ക്ഷേത്ര പ്രവേശന വിളംമ്പരത്തെ ആനു ഷംഗികമായി പരാമർശിച്ചു.